News

സി പി എം കുന്ദമംഗലം ലോക്കൽ കമ്മറ്റിയുടെ കീഴിൽ സുധീഷ്, ലത ദമ്പതികൾക്ക് വീടൊരുങ്ങി

കോഴിക്കോട് : സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലോക്കൽ കമ്മറ്റിയുടെ കീഴിൽ നിർധരായ ഒരു കുടുംബത്തിന് ഒരു വീടെന്ന പദ്ധതിയിൽ സുധീഷ് കുമാറിനും കുടുംബത്തിനും വീടൊരുക്കി സി പി എം കുന്ദമംലം ലോക്കൽ കമ്മറ്റി.

കുന്ദമംഗലം ശിവഗിരി കള്ളിക്കുന്ന് നാലു സെന്റ് കോളനിയിൽ കോഴി കൂട് നിർമ്മാണ തൊഴിലാളിയായ സുധീഷ് കുമാർ, ലത ദമ്പതികളും മകൻ മിഥുനും സ്വന്തമായി നല്ലൊരു വീടില്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതിന്റെ ഭാഗമായാണ് സി പി എം പ്രവർത്തകർ വീടൊരുക്കാൻ തീരുമാനത്തിൽ എത്തിയത്.

വീടിന്റെ തറക്കല്ലിടൽ മുതൽ പെയിന്റിംങ് ജോലി വരെ നിർവഹിച്ചത് പാർട്ടി പ്രവർത്തകരാണ്. രണ്ടു ബെഡ്‌റൂം,ഡൈനിംഗ് ഹാൾ,അടുക്കളയും, സിറ്റ് ഔട്ടും ഉൾപ്പടെ എല്ലാ സൗകര്യങ്ങളോടു കൂടിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. നേരത്തെ തന്നെ വീടിന്റെ പണി പൂർത്തികരിക്കേണ്ടതായിരുന്നുവെങ്കിലും പ്രകൃതി ദുരന്തത്തിന്റെയും, കോവിഡ് പശ്ചാത്തലത്തിലും അത് നീണ്ടു പോവുകയായിരുന്നു.

വീടിന്റെ താക്കോൽദാന ചടങ്ങ് ഇന്ന് വൈകീട്ട് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ്റിയാസ് നിർവഹിക്കും. ചടങ്ങിൽ കുന്ദമംഗലം എം എൽ എ അഡ്വ: പി ടി എ റഹിം, ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഏരിയ സെക്രട്ടറി ഇ വിനോദ്, ‌,കെ ആർ സുബ്രമണ്യൻ, എം കെ മോഹൻദാസ് , അനിൽ കുമാർ,
പദ്ധതിയുടെ ചെയർമാൻ സുരേഷ് ബാബു, കൺവീനർ സുകുമാരൻ, ഗ്രാമ പഞ്ചായത്ത് മെമ്പറും ലോക്കൽ സെക്രട്ടറിയും പദ്ധതിയുടെ മുഖ്യ സംഘാടകനുമായ സുധീഷ് കുമാർ
ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ എന്നിവർ ചടങ്ങിൽ പങ്കാളികളാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!