യാത്രക്കാരുമായി കൊഴിലാണ്ടിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരികയായിരുന്ന ഓട്ടോയാണ് കത്തി ചാമ്പലായത്. ചെറിയ തോതിൽ പുക ഉയരുന്നത് കണ്ട ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി രോഗിയെയും കൂടെയുണ്ടായിരുന്നവരേയും ഇറക്കി അൽപ സമയത്തിനകം പൂർണ്ണമായും കത്തിനശിച്ചു.വെള്ളിമാട്കുന്നിൽ നിന്നു് എത്തിയ ഫയർഫേഴ്സ് തീ അണച്ചു.മെഡിക്കൽ കോളേജ് ബൈപാസ് റോഡിൽ ആണ് ഇന്ന് കാലത്ത് സംഭവം .മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി.

