News

ഉമിനീരിലൂടെ കോവിഡ് കണ്ടെത്താം; പരിശോധന അംഗീകരിച്ച് യു.എസ്

ഹൂസ്റ്റണ്‍ ഉമിനീരില്‍ നിന്ന് കോവിഡ് കണ്ടെത്താനുള്ള പരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി. ഉമിനീര്‍ ഉപയോഗിച്ചുള്ള നാലു പരിശോധനകള്‍ക്കു നേരത്തേ യുഎസ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇവ പ്രതീക്ഷിച്ചത്ര ഫലം നല്‍കിയില്ല. കോവിഡ് പരിശോധനയെക്കുറിച്ച് വ്യാപകമായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. സലൈവ ഡയറക്ട് എന്നു പേരിട്ടിരിക്കുന്ന ഈ പരിശോധനാരീതി നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനിലെ (എന്‍ബിഎ) കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. മൂക്കില്‍ നിന്ന് ശ്രവം എടുക്കുന്ന രീതിയില്‍ നിന്ന് തികച്ചും എളുപ്പവും ചെലവു കുറവുമാണ് സലൈവ ഡയറക്ട് രീതി.
അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍ വേഗത്തില്‍ രോഗം കണ്ടെത്താന്‍ സഹായിക്കുന്ന ഈ പരിശോധന കൃത്യത വര്‍ധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!