Sports

ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി ധോണി വിരമിച്ചത് വിഷമത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കണ്ടത്. ഇപ്പോഴിതാ തങ്ങളുടെ ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്വിറ്റിലൂടെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന ബി.സി.സി.ഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ധോണിയെ ഇനി നീല ജഴ്‌സിയില്‍ കാണാന്‍ കഴിയില്ല. അതിനാല്‍ റാഞ്ചിയില്‍ മത്സരം ഒരുക്കണമെന്നാണ് ആവശ്യം.

‘രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഇന്നു വിരമിച്ചിരിക്കുന്നു. ജാര്‍ഖണ്ഡിന്റെ പ്രിയ പുത്രന്‍ മഹിയെ ഇനി നീല ജഴ്‌സിയില്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. എന്നിരുന്നാലും നാട്ടുകാരുടെ ഹൃദയം ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയില്‍ മഹിക്കു ഒരു വിടവാങ്ങല്‍ മല്‍സരം തീര്‍ച്ചായും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു ലോകം മുഴുവന്‍ സാക്ഷിയാവുകയും വേണം. മഹിക്കു വേണ്ടി ഒരു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നു.’ സോറന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!