കുന്ദമംഗലം; കുന്ദമംഗലത്തില്‍ വിവിധ ഭാഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. പ്രൈമറി കോണ്ടാക്ടിലുള്ളവര്ക്കും മറ്റുള്ളവര്‍ക്കുമാണ് ടെസ്റ്റ് നടത്തുന്നത്. 21 ാം തിയ്യതി വരെ നിരീക്ഷണത്തിലുള്ള എംഎല്‍എ പിടിഎ റഹീമിന് ആദ്യ ടെസ്റ്റ് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവിന്റെയും ഓഫീസര്‍ സജിത്തിന്റെയും നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുന്നത്.
കുന്ദമംഗലത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ്

