
കുന്ദമംഗലം: അപഹരിച്ച മൊബൈൽ ഫോൺ കടയിൽവിൽക്കാൻ കൊണ്ടുവന്ന യുവാവിനെ പോലീസ് പിടികൂടി.പൂ ന്നൂർ പാലതലക്കൽ നവാഫ് 24 എന്ന യുവാവിനെ പോലീസ്പിടികൂടിയത്. സംശയം തോന്നിയ കടക്കാരൻ പോലീസിന് വിവരം നൽകി പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് വയോധികനിൽ നിന്ന് അപഹരിച്ചെതാണെന്ന് സമ്മതിച്ചത്. താമരശ്ശേരിയിൽ വയോധികനോട് ഉമ്മയെ വിളിക്കാൻ ഫോൺ വേണമെന്ന് പറഞ്ഞ് ഫോൺ വാങ്ങിമുങ്ങുകയായിരുന്നു.പോലീസെത്തി ചോദ്യം ചെയ്പ്പോൾ കാര്യം വ്യക്തമായി. മുമ്പും സമാന രീതിയിലുള്ള ഇമ് കേസ്സുകൾ ഇയാളുടെ പേരിലുണ്ടെന്നു് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

