ലക്നൗ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരണ വിവരം ദേശിയ മാധ്യമമായ എ എൻ ഐ യാണ് പുറത്ത് വിട്ടത് . ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം മേധാവി മഹന്ത് നൃത്യഗോപാൽ വേദി പങ്കിട്ടിരിന്നു.
ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം നടത്തി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.