സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്. ശരീരത്തില്‍ സോഡിയം കുറയുന്ന രോഗംമൂലം കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നാവും അവറാനു കോവിഡ് ബാധിച്ചതെന്നാണു നിഗമനം.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

