ഐ.പി.എല്‍ 2020 ന്റെ പ്രധാന സ്പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്മാറുന്നു എന്ന് സൂചന. ചൈനീസ് കമ്പനിയായ വിവോയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്.
2022 വരെ ബി.സി.സി.ഐയുമായി വിവോയ്ക്കു കരാറുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ അടുത്ത വര്‍ഷം വീണ്ടും കരാറിലെത്താമെന്നും വിവോ പറയുന്നു.
ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിന്മാറ്റം. എന്നാല്‍ പിന്മാറ്റത്തെ കുറിച്ച് ബി.സി.സി.ഐ.യോ വിവോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവോ പിന്മാറിയാല് ബിസിസിഐ പുതിയ സ്പോണ്‍സറെ കണ്ടെത്തേണ്ടി വരും.
സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക.