
താമരശേരി: കാറിൽ കടത്തിയ
94 കുപ്പികളിലായി സൂക്ഷിച്ച 47 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. കുന്ദമംഗലം ചാലിയിൽ വീട്ടിൽ ജിതേഷ് (42) ആണ് പിടിയിലായത്. കിനാലൂർ രാരോത്ത് മുക്ക് വെച്ചാണ് കാറിൽ നിന്ന് മദ്യം പിടികൂടിയത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തിവില്പന നടത്തുന്ന ആളാണെന്ന് എക്സൈസ് പറഞ്ഞു. താമരശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടിയാണ് അറസ്റ്റ് ചെയ്തത്


