
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടേൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാകലക്ടർ ശാംമ്പ ശിവറാവു ഉത്തരവിറക്കി. കുന്ദമംഗലം പതിമംഗലത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു കണ്ടേൻമെൻ്റ് സോണാക്കി കഴിഞ്ഞ ദിവസം മാറ്റിയിരുന്നത്. എന്നാൽ അവിടെ കഴിഞ്ഞ നടത്തിയ കൊറോണ ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നു.

