മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കിങ് ആപ്പ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സത്യാഗ്രഹം. സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം ഉം ബിജെപിയും ഒത്തുകളിക്കുന്നു എന്നും മുഖ്യമന്ത്രിയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല എന്നും സത്യാഗ്രഹത്തില്‍ വിവധ നേതാക്കള്‍ ആരോപിച്ചു.
കോവിഡിനെ മറയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും അന്വേഷിക്കേണം. സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട്ര മാനങ്ങള്‍ ഉള്ള കേസായതിനാല്‍ സിബിഐ അന്വേഷണം ആണ് വേണ്ടത് എന്നും സത്യാഗ്രഹത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസിലും കെ.പി.സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ദിരാഭവ നിലുമാണ് സത്യഗ്രഹമിരിക്കുന്നത്. സമരം ഒരു മണി വരെ നീളും.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയില്‍ നിന്നുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
.

