
കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ സ്വദേശി കൃഷാലിന്റെ മടങ്ങി നാട്ടിൽ എത്തി ലതാൽഏറെ സന്തോഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ആകെ കയ്യിലുണ്ടായിരുന്ന പണവും പാസ്സ്പോർട്ടും നഷ്ടപെട്ട് ഷാർജ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന കൃഷാലിന്റെ വാർത്ത ആഴ്ചകൾക്ക് മുൻപാണ് മീഡിയ വൺ പുറത്ത് കൊണ്ട് വരുന്നത്. വാർത്തയറിഞ്ഞ ഷാർജ ഇൻകാസിന്റെ സന്നദ്ധ പ്രവർത്തകൾ കൃഷാലിനെ ഏറ്റെടുക്കുകയായിരുന്നു. കരിപ്പൂർ എയർപോർട്ടിൽ 4.45 ന് ദുബായിൽ നിന്നുംഎത്തിയെങ്കിലും ഇന്ന് രാത്രി 8 മണിയോടെയാണ് കൃഷൽ എയർപോർട്ടിൽ നിന്നും പുറത്ത് കടന്നത്.
നിലവിൽ പൂർണ്ണ ആരോഗ്യവാനായി യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ എന്നിവർ ക്വാറൻ്റയിൻ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കാരന്തൂർമക്കസ് ക്വാറൻ്റെ യിനിലാണുള്ളത്. ചാരിറ്റി പ്രവർത്തകനായ റിയാസ് കുന്ദമംഗലത്തിൻ്റെ നിരവധി സഹായ പ്രർത്തനങ്ങൾ തുടക്കം മുതൽ കൃഷാലിനിന് ആശ്വാസമായിട്ടുണ്ട്. മകന്റെ മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം അവൻ ഫോണിലൂടെ ഒരുപാട് സംസാരിച്ചെന്നും ‘അമ്മ ശൈലജ പറഞ്ഞു.. മകന്റെ അവസ്ഥ അറിഞ്ഞ അന്ന് മുതൽ ഉരുകി ജീവിക്കുകയാരുന്നു ഈ കുടുംബം. അഞ്ചു മക്കളിൽ ഇളയവനായ കൃഷാൽ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്ന ദൃശ്യം നേരിട്ട് കണ്ടപ്പോൾ സന്തോഷത്തോടെ കരഞ്ഞു പോയെന്നു തേങ്ങി കരഞ്ഞു കൊണ്ട് ഈ ‘അമ്മ പറയുന്നു. അച്ഛൻ കൃഷ്ണൻ നേരത്തെ മരണപെട്ടു പോയതാണ്
അതേ സമയം ഭർത്താവ് തിരിച്ചെത്തിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ഭാര്യ ധന്യയും പറഞ്ഞു. ഭർത്താവിന്റെ ദുരിതം ടി വി യിലൂടെ നേരിട്ടറിഞ്ഞ ധന്യ രണ്ടു മക്കളെയുംചേർത്ത് ഉള്ളുരുകി പ്രാർത്ഥിച്ചും കണ്ണീരൊഴുക്കുകയായിരുന്നു ഇത്രയും ദിവസം വീട്ടിൽ കഴിഞ്ഞത്. ഇന്ന് ഈ കുടുംബത്തിന് ഏറെ ആശ്വാസമാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തങ്ങളെ സഹായിച്ച മുഴുവൻ മനുഷ്യ സ്നേഹികളോടും ഈ കുടുംബം നന്ദി പറഞ്ഞു.
നേരത്തെ ബസ്സ് ഡ്രൈവറായി ഉപജീവനം കണ്ടെത്തിയിരുന്ന കൃഷാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോവുകയായിരുന്നു. എന്നാൽ അധിക സമയം നീണ്ടു നിൽക്കുമ്പോയേക്കും കോവിഡ് രാജ്യങ്ങളെ ബാധിച്ചിരുന്നു.നാട്ടിൽ ഏറെ വിഷമത്തിലും ബുദ്ധിമുട്ടിലും കഴിഞ്ഞിരുന്ന കുടുംബം വീണ്ടും പ്രയാസത്തിൽ ആവുകയായിരുന്നു. എന്നാൽ നിലവിൽ കൃഷാലിന്റെ മടങ്ങി എത്തിയത് കുടുംബത്തിന് ഏറെ ആശ്വാസമാണ്.

