തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെത്തിയത്. ഇത്രയധികം രൂപ ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്നാണ് ചൂണ്ടിക്കാണിച്ചാണ് എന്‍ ഐഎ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.
പണത്തിന്റെ സോഴ്സ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വപ്നയുടെ അക്കൗണ്ടുകളുടെ രേഖകളും എന്‍ഐഎ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ഈ രേഖകളിലാണ് പലയിടത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വര്‍ണത്തെയും കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്.

