കുന്ദമംഗലം; കഴിഞ്ഞ ദിവസം എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുന്ദമംഗലം പഞ്ചായത്ത് അടച്ചിടുന്നത് സംബന്ധിച്ച തീരുമാനം തുടര്‍ കോവിഡ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ മതിയെന്ന് അവലോകന യോഗത്തില്‍ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച പതിമംഗലം പ്രദേശത്തെ 1ാം വാര്‍ഡ് അടച്ചിട്ടിട്ടുണ്ട്.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഉടനീളം അനൗണ്‍സ്മെന്റ് നടത്തും. കച്ചവട സ്ഥാപനങ്ങളില്‍ നിര്‍ദേശങ്ങള്‍ കൊടുക്കുകയും ജാഗ്രത ശക്തമാക്കുകയും ചെയ്യും.
വിഷയത്തില്‍ വ്യാപനം കുറയ്ക്കാനായി പഞ്ചായത്ത് മുഴുവന്‍ കുറഞ്ഞ ദിവസം അടച്ചിടാന്‍ കലക്ടറോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു. കലക്ടറുടെ തീരുമാനം ഇന്ന് ഉണ്ടാവാനാണ് സാധ്യത.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവിന്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍, സബ് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

