തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്. പ്രതിയുടെ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു.
നേരത്തെ ദുബായിൽ അറസ്റ്റ് ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇയാളെ യു എ ഇ നാട് കടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി യുഎഇ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. നാളെ പ്രതിയെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് എത്തിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തും.
എഫ്ഐആറിൽ പേരിൽ ഉണ്ടായ പിഴവ് മുതലെടുത്ത് താനല്ല മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറ്റവാളി എന്ന നിലയിൽ പ്രമുഖ മാധ്യമങ്ങളെ കൂട്ട് പിടിച്ച് സഹതാപ തരംഗം സൃഷ്ടിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണ സംഘം ഇയാൾ തന്നെയാണ് കുറ്റവാളിയെന്നും പേരിൽ വന്ന പിശകാണെന്നും വ്യക്തമാക്കിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.