ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 37,148 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. 587 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.
ഇതുവരെ 11,55,191 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. രാജ്യത്തെ കോവിഡ് മരണം 28,084 ആയി ഉയര്‍ന്നു. ഇതില്‍ 4,02,529 പേര് ചികില്‍സയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 7,24,578 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

