കണ്ണൂർ : കഴിഞ്ഞ ദിവസം മരിച്ച കരിയാട് സ്വദേശി സലീഖിന് കോവിഡ് സ്ഥിരീകരിച്ചു. മെയ് അവസാനം
അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ പതിമൂന്നാം തിയതിയാണ് യുവാവ് മരണപ്പെടുന്നത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.നിരീക്ഷണ കാലാവധി കഴിഞ്ഞ രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ അറിയിക്കാതെ അടുത്ത ബന്ധുവഴി ഒരു സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടുണ്ട്.മൃതദേഹ പരിശോധന പൂർത്തിയാക്കിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പെരിങ്ങത്തൂർ ജുമ മസ്ജിദിൽ സംസ്കരിച്ചു.