ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടത്തിന്റെ വിധി രാജ കുടുംബത്തിന് അനുകൂലം. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി സുപ്രീം കോടതി വിധി.അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല എന്നാണ് വിധിയിൽ പറയുന്നത്.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ അതിനെതിരെയാണ് രാജ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്
ക്ഷേത്ര ഭരണത്തിനായി ജില്ലാ ജഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിക്ക് തുടരാനും അനുമതി നൽകി. പുതിയ സമിതി വരുംവരെ താൽക്കാലിക സമിതിക്ക് തുടരാം.