തൃശൂർ : അരിമ്പൂരിൽ കുഴഞ്ഞു വീണു മരിച്ച വീട്ടമ്മ വത്സലയ്ക്ക് കോവിഡ്. ജൂലൈ 5 നാണ് ഇവർ കുഴഞ്ഞു വീണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക് നടത്തിയ ആദ്യ ട്രൂനാറ്റ് പരിശോധനയിൽ പരിശോധന ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ പാലിക്കാതെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്
എന്നാൽ പോസ്റ്റ്മോർട്ട സമയത്ത് അയച്ച സ്രവ പരിശോധനയിൽ ഇവരുടെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്ത മുഴുവൻ ഡോക്ടർമാരും നിരീക്ഷണത്തിൽ പ്രവേശിച്ചു.

