കാസർഗോഡ്: സമ്പർക്കരോഗികളുടെ എണ്ണത്തിൽ വർധനവ് ഉയർന്നതോടെ കാസർഗോഡ് ജില്ലയിൽ മാർക്കറ്റുകൾ അടച്ചു. കാസർഗോഡ് മാർക്കറ്റിലെ നാല് തൊഴിലാളികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 10 മാർക്കറ്റുകൾ അടച്ചു. തൃക്കരിപ്പൂർ , കാഞ്ഞങ്ങാട്, കാലികടവ്, ചെർക്കള,കാസർഗോഡ് , നീലേശ്വരം, ഉപ്പള, മജീർപ്പള്ള എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് അടച്ചത്.
ജൂലൈ 17 വരെ പ്രദേശത്തെ കടകൾ അടച്ചിടണമെന്ന് കളക്ടർ ഉത്തവിട്ടുണ്ട്. ഇന്നലെ 11 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പലരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്

