തിരുവനന്തപുരം : കോവിഡ് വ്യാപനം തടയാൻ പൂന്തുറയിൽ സുരക്ഷ കർശനമാക്കും. ഒരാളിൽനിന്ന് തന്നെ നിരവധി പേർ സമ്പർക്കത്തിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.
നിലവിൽ 119 പേർ പോസിറ്റീവായി. ഇതുവരെ 600 സാമ്പിളുകളാണ് പരിശോധിനയ്ക്ക് വിധേയമാക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി.
പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടാനും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദ്ദേശം നൽകി.