
കെട്ടാങ്ങൽ :പുള്ളന്നൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുടുംബത്തിന് ശിഹാബ് തങ്ങൾ സ്മാരക ബൈത്തുറഹ്മ നിർമ്മിച്ചു നൽകി.ഏഴു ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി. ടി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. ഹുസൈൻ, ജനറൽ സെക്രട്ടറി അഹമ്മദ്കുട്ടി അരയൻകോട്, സി. കെ. മഹമൂദ് മാസ്റ്റർ, എൻ. പി. ഹമീദ് മാസ്റ്റർ, എം. ബാബു മോൻ, പി. കെ. ഹഖീം മാസ്റ്റർ, റസാഖ് പുള്ളന്നൂർ,അബൂബക്കർ കുട്ടി ഹാജി, എൻ. ഹമീദ്,കെ. കെ. അഷ്‌റഫ് മാസ്റ്റർ, മേച്ചേരി മുഹമ്മദ് ഹാജി, എൻ. എം. റസാഖ്, എം. കെ. അഷ്‌റഫ്, ടി. ടി. ഷമീം, എം. സുഹൈൽ, വി. പി. അസൈൻ, കെ. വി. അലി സംബന്ധിച്ചു.

