News

കോവിഡ്: കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിച്ചില്ല

ബംഗ്ളൂരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിച്ചത്.
എന്നാല്‍ ഇതില്‍ നിന്നും ഒരുരൂപ പോലും ചിലവഴിച്ചിലെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

വെല്‍ഫെയര്‍പാര്‍ട്ടി കര്‍ണാടക ഘടകം ആര്‍.ടി.ഐ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇത് വരെ പണമൊന്നും ചിലവഴിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം 18 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്തത് 290,98,14,057 രൂപയാണ്.

മാര്‍ച്ച് 25നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്.

_കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിലും ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ചില്ലെന്ന വിവരം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാണ്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!