ജോസ് കെ മാണി പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ട എന്നും സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു.
വരികയും പോകുന്നവരെയും ഉള്‍പ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്. അടിത്തറ വികസിപ്പിക്കേണ്ടത് ഇങ്ങനെയല്ല. സിപിഎം ചരിത്രം പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 1965 ലെ ചരിത്രം ഓര്‍മ്മിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയും കാനം നല്‍കി. 1965 ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിച്ചു നോക്കണം.1965 ല്‍ ലീഗുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

