ആരാമ്പ്രം സോൾജിയേർസ് എഫ്.സി എഡ്യു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 18 വയസ്സ് തികഞ്ഞവർക്കായി പി.എസ്.സി വൺ ടൈം റജിസ്ത്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. റജിസ്ട്രേഷൻ ഉദ്ഘാടനം ഡോ: ഷിനാസ് ഹുസൈൻ നിർവഹിച്ചു. ബോധവൽക്കരണ സെഷൻ സ്കോർ സക്സസ് കരിയർ കൗൺസലർ പി.കെ അൻവർ ഉദ്ഘാടനം ചെയ്തു. സോൾജിയർ എഫ്.സി പ്രസിഡണ്ട് സലീം ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് എത്തിൽ ,ശുക്കൂർ കോണിക്കൽ ,ഇർഷാദ് നരിക്കണ്ടത്തിൽ ,മുബശ്ശിർ പി.കെ ,അബ്ദുൽ സലാം പി.കെ സംസാരിച്ചു. റജിസ്ത്രർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി തുടർ മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകാൻ ക്ലബ്ബ് എസ്യുക്കേഷൻ വിംഗ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
പി.എസ്.സി വണ്‍ ടൈം റജിസ്ട്രേഷന് ക്യാംപ് സംഘടിപ്പിച്ചു

