തിരുവനന്തപുരം ജില്ലയില്‍ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. 28ന് രോഗലക്ഷണം കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും എന്നാല്‍ തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അത്യാവശ്യത്തിന് മാത്രമെ ആളുകള്‍ നഗരത്തിലേക്ക് വരാവുയെന്നും എല്ലാവരും കര്‍ക്കശമായി സ്വയം തീരുമാനമെടുത്താല്‍ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

