അലിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രി ബില്ലടയ്ക്കാതതിനെ തുടര്‍ന്ന് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രോഗി മരിച്ചു. 4000 രൂപയുടെ ആശുപത്രി ബില്ല് അടയ്ക്കാതിരുന്ന സുല്‍ത്താന്‍ ഖാന് എന്ന 44 കാരനാണ് മര്‍ദ്ധനമേറ്റ് മരിച്ചതെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.ആശുപത്രി ജീവനക്കാര്‍ ഖാനെയും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലരെയും ആക്രമിച്ചതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കൂ എന്നും അതിന് അനുസരിച്ച് അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു.

