Trending

‘എല്ലാ തടസങ്ങളും നീക്കും, വാഗ്ദാനം നിറവേറ്റാൻ പ്രതിജ്ഞാബദ്ധർ’; വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂ ഡൽഹി: വനിതാ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇതിന് മുന്നിലുള്ള തടസങ്ങൾ നീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

വനിതകൾക്ക് രാഷ്ട്രീയ രംഗത്ത് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുന്നതാണെന്നും ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചവരിൽ താനും ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വനിതാ സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വനിതാ സംവരണം നടപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ പിന്തുണയ്ക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!