മുക്കം : നവംബർ 28, 30 ഡിസംബർ 1, 2, 3 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ബ്രോഷർ പ്രകാശനം മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി നിർവ്വഹിച്ചു. മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് അധ്യക്ഷത വഹിച്ചു.
എ.ഇ ഒ ദീപ്തി .ടി, പ്രോഗ്രാം കൺവീനർ അജീഷ് വി, മുജീബ് റഹിമാൻ പി.സി, ഹാഷിദ് കെ.സി, വിനോദ് കുമാർ ടി, സുധീർ കുമാർ, ബാൽ രാജ്, ഷഫീഖ് ടി, മിഥുൻ മീഡിയ കൺവീനർ അഷ്റഫ്, ശ്രീനാഥ് സി, ടി.പി. അബുബക്കർ, നിസാം കാരശ്ശേരി, നസീബ് യു , ഹർഷൽ പറമ്പിൽ എന്നിവർ സംസാരിച്ചു.
ബിജേഷ്, നൗഷാദ് പി , വിവിധ സബ് കമ്മറ്റി കൺവീനർമാർ പങ്കെടുത്തു
റവന്യൂ ജില്ലാ കലോത്സവ ബ്രോഷർ പുറത്തിറക്കി

