Kerala

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി കൈകോർത്ത് സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്; ജില്ലാതല യോഗം സംഘടിപ്പിച്ചു

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങൾ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG), കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG) എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ നടന്ന യോഗം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്.പി.സി. നോഡൽ ഓഫീസറുമായ വി. രമേശൻ അധ്യക്ഷത വഹിച്ചു.

അഡ്വ. പ്രിൻസി ആന്റി റാഗിംഗ് നിയമത്തെക്കുറിച്ചും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.കെ. ബിജു പോക്സോ നിയമത്തെക്കുറിച്ചും പേരാമ്പ്ര ആർ.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ‘പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലും റോഡ് സുരക്ഷയും’ എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസ് നയിച്ചു.

പേരാമ്പ്ര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആർതി, പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം പേർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!