Kerala

ചാല സ്വർണ കവർച്ച: പ്രതികളുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക്, പ്രധാനിയ്ക്കായി അന്വേഷണം

തിരുവനന്തപുരം: ചാല സ്വർണ കവർച്ചയിൽ വയനാട്ടിൽ പിടിയിലായ പ്രതികളുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക്. മൂന്നുപേരുമായാണ് അന്വേഷണ സംഘം തിരിച്ചത്. കസ്റ്റഡിയിലെടുത്ത നാലാമൻ, റിസോർട്ട് ജീവനക്കാരനായ രാജീവിനെ നോട്ടീസ് നൽകി വിട്ടയച്ചു. സംഘത്തിൽ പ്രധാനിയെന്ന് കരുതുന്ന ഒരാൾക്കായി അന്വേഷണം തുടരുകയാണ്. അഞ്ച് പേരാണ് അറസ്റ്റിലായത്. അനൂപ്,അനിൽ,വിനോദ്,അമുൽ,ദിലീപ് എന്നിവരാണ് പിടിയിലായത്.

വാഹനത്തിൽ നിന്നും ഓടി രക്ഷപെട്ട സ്രാവൺ എന്നയാൾക്കായാണ് തിരച്ചിൽ തുടരുന്നത്. 400 ഗ്രാം സ്വർണ്ണവും കണ്ടെത്തി. തിരുവനന്തപുരത്ത് പിടിയിലായ രണ്ട് പേരുടെ കേസിലെ പങ്കാളിത്തം പൊലീസ് പരിശോധിക്കുകയാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘവുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ എന്ന് വിശദമായി ചോദ്യംചെയ്താലേ പറയാനാകൂ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ പറഞ്ഞു. വയനാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഒരാളുടെ കൈയ്യിൽ ഒരു ഗോൾഡ് ബാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ മറ്റൊരു ജ്വല്ലറി ഉടമ നൽകിയ ക്വട്ടേഷനായിരുന്നു ഇത്. അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്കായി ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്റെ അടിസ്ഥാനത്തിൽ അനിൽ, വിനോദ് എന്നിവർ ബൈക്കിലെത്തി കവർച്ച നടത്തുന്നത്. തുടർന്ന് ദേശീയപതായിൽ ഇവർക്കായി അനൂപ് കാറുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലേക്ക് കടന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി ബെംഗളൂരുവിലേക്ക് പ്രതികൾ കടക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!