Kerala

ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും ഉച്ച കഴിഞ്ഞ് താഴേക്ക് പോയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. ഉച്ചയ്ക്ക് 840 രൂപയാണ് പവന് കുറഞ്ഞത്. ​ഗ്രാമിന് 105 രൂപയും കുറഞ്ഞു. പവന് 1,00,720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 12,590 രൂപയുമായി. പലിശ നിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറുന്നതാണ് വില ഇടിയാൻ കാരണം. ഒരാഴ്ച കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 6,360 രൂപയുടെ കുറവ്.

ദീപാവലി ദിനത്തിൽ വില ഇടിഞ്ഞ ശേഷം വിൽപ്പന നന്നായി കുതിച്ചുയർന്നിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വർണവിലയിൽ മാറ്റമുണ്ടാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!