Kerala

വാര്‍ഷിക പദ്ധതി: മന്ത്രിമാരുമായുളള ചര്‍ച്ച ഒഴിവാക്കി ആസൂത്രണ ബോര്‍ഡ്

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുമായുളള ചര്‍ച്ച ഒഴിവാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ്. ആശയവിനിമയം വേണമെന്ന് കരുതുന്ന മന്ത്രിമാര്‍ ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച് ചര്‍ച്ചക്ക് വരണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയിച്ച് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍ മന്ത്രിമാര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ബോര്‍ഡ് തീരുമാനത്തില്‍ മന്ത്രിമാര്‍ കടുത്ത അമര്‍ഷത്തിലാണ്.

വകുപ്പ് മേധാവികളുമായും സെക്രട്ടറിമാരുമായും ഒടുവില്‍ മന്ത്രിമാരുമായും ചര്‍ച്ച നടത്തുന്ന പതിവാണ് ഇല്ലാതായത്. ആശയവിനിമയം വേണമെന്ന് കരുതന്ന മന്ത്രിമാര്‍ വൈസ് ചെയര്‍മാനെ സമയം അറിയിക്കണമെന്ന നിര്‍ദ്ദേശത്തിലും അതൃപ്തിയുണ്ട്. എല്ലാ മന്ത്രിമാരും എന്ന് അഭിസംബോധന ചെയ്ത് ഒറ്റക്കത്തിലൂടെ വിവരമറിയിച്ചതിലും മന്ത്രിമാര്‍ അതൃപ്തരാണ്. പ്രോട്ടോക്കോള്‍ മര്യാദ പാലിച്ചില്ലെന്നാണ് വിമര്‍ശനം.

ആസൂത്രണ ബോര്‍ഡ് വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഗൗരവതരമായി നടക്കുന്ന ഘട്ടമാണിത്. വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ഓരോ വകുപ്പിലേയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, അതാത് വകുപ്പിലെ മന്ത്രിമാര്‍ എന്നിവരുമായി ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്താറുണ്ട്. അതുവഴിയാണ് ഓരോ വകുപ്പുകളുടെയും മുന്‍ഗണനാക്രമം മനസിലാക്കി അതനുസരിച്ച് പദ്ധികള്‍ ആവിഷ്‌കരിക്കുന്നത്. ഇത്തവണ ഈ കൂടിക്കാഴ്ച വേണ്ടെന്ന തീരുമാനത്തിലാണ് ആസൂത്രണ ബോര്‍ഡ്. അതേസമയം, വകുപ്പുകളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!