Kerala

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ AQI 400 ന് മുകളിൽ

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ. ദൃശ്യപരിധി കുറഞ്ഞു. ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് പലയിടത്തും ലംഘിക്കപ്പെട്ടു. ചിലയിടങ്ങളിൽ ദൃശ്യ പരിധി കുറയുന്ന സാഹചര്യമുണ്ട്. ഇത് റോഡ് ഗതാഗതത്തെ ബാധിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വരും മണിക്കൂറുകളിൽ സർക്കാർ നടപടികൾ കൈക്കൊള്ളും.

അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിൽ വിവിധ ഇടങ്ങളിൽ വ്യാപക തീപിടിത്തം ഉണ്ടായി. ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തി നശിച്ചു. വിരാറിലും താനെയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് തീപിടിച്ചു. താനയിൽ തീപിടിത്തo ഉണ്ടായ റസിഡൻഷ്യൽ കെട്ടിടത്തിലേക്ക് ഉപ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെ നേരിട്ട് എത്തി. നവിമുംബൈയിലെ തുർബെയിൽ ഷോപ്പിങ് സെൻ്ററിൽ തീപിടിത്തമുണ്ടായി . സോഫ നിർമ്മാണ യൂണിറ്റിലാണ് പടക്കം വീണ് തീപിടിത്തം ഉണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!