Trending

പേവിഷബാധയേറ്റുള്ള മരണം: അലംഭാവം ഉണ്ടായിട്ടില്ല; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്

കൊല്ലം: പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തില്‍, ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ച്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇമ്മ്യുണോഗ്ലോബുലിന്‍ ഡോസ് കൃത്യമായി നല്‍കിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇമ്മ്യുണോഗ്ലോബുലിന്‍ ഇന്‍ജെക്റ്റ് ചെയ്തതില്‍ പിഴവ് ഉണ്ടായെന്നായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി.

2025 മെയ് മാസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എട്ട് വയസുകാരി മരിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് കുന്നിക്കോട് വിളക്കുടിയില്‍ വീടിന് സമീപത്ത് വെച്ച് നിയ ഫൈസലിനെ തെരുവുനായ കടിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ഇമ്മ്യുണോഗ്ലോബുലിന്‍ വാക്‌സിന്‍ കൃത്യമായി നല്‍കിയില്ലെന്നും പരിചരണത്തില്‍ അലംഭാവം ഉണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

എന്നാല്‍, ചികിത്സ പിഴവുണ്ടായില്ലെന്നും വാക്സിന്‍ കൃത്യമായി നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തല്‍.കുട്ടിയുടെ ഭാരത്തിന് അനുസരിച്ചുള്ള മരുന്ന് നല്‍കി. മെഡിക്കല്‍ ബോര്‍ഡ് നിഗമനങ്ങള്‍ക്ക് ശേഷം മാത്രമെ ചികിത്സ പിഴവ് സംബന്ധിച്ച് അന്തിമ
തീരുമാനത്തില്‍ എത്താന്‍ കഴിയു എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പുനലൂര്‍ പൊലീസ് നടത്തി വന്നിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് പോവുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!