ഡല്‍ഹി: മുഖ്യ തിരെഞ്ഞടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യാ സഖ്യ നേതാക്കള്‍. ‘ചലോ ദില്ലി ‘ മഹാറാലിയ്ക്ക് ശേഷം കൂടുതല്‍ നിയമസാധ്യതകള്‍ തേടി നടപടി ഉറപ്പുവരുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ലക്ഷങ്ങളെ അണിനിരത്തി ഡല്‍ഹിയെ ഇളക്കിമറിച്ച മഹാറാലി ഇന്ത്യാസഖ്യത്തിന് വലിയ ഊര്‍ജമാണ് നല്‍കിയത്. ഇതേ ആവേശം നിലനിര്‍ത്തി ഗ്യാനേഷ് കുമാറിന്റെ രാജിക്കായി കൂടുതല്‍ വീറോടെ പോരാടാനുള്ള തുടര്‍ സമരങ്ങളുടെ പണിപ്പുരയിലാണ് പ്രതിപക്ഷം. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ മരവിപ്പിക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 13 കോടി പൗരന്മാര്‍ക്ക് നീതി ലഭിക്കണമെന്നും ഇന്ത്യ സഖ്യം
ആവശ്യപ്പെടുന്നു. പരസ്യ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ നിയമസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കൂടിയാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

