കൊച്ചി: സ്വർണത്തിന് വൻ വില ഇടിവ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കുറഞ്ഞിരുന്നത്.
റെക്കോഡ് വിലനിലവാരത്തിൽ നിന്നുള്ള ഈ ഇടിവ് 2013ലേതിനു സമാനമായ വിലത്തകർച്ചയിലേക്ക് നയിക്കുമോയെന്ന് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ട്. അതേസമയം, ചെലവ് കുറച്ച് സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ സ്വർണ വില.

