Trending

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

കൊച്ചി: ആറ്റംബോംബ് ഊർജ്ജം ഉൽപാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തം അതുപോലെതന്നെ ഒരു കണ്ടുപിടുത്തമാണ് ഇന്റർനെറ്റെന്ന് മമ്മൂട്ടി. സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക. കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം പോര. ഒരോരുത്തരും ക്ലിക്കിൻ്റെ ക്യാപ്റ്റൻ മാരാകണം. സൈബർലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി വ്യക്തമാക്കി. സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരഷ പദ്ധതി ‘CLICK’ ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

CLICK പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. മമ്മുട്ടിക്കെതിരായ സൈബർ ആക്രമണത്തെ രമേശ് ചെന്നിത്തല വിമർശിച്ചു. മമ്മൂട്ടി സൈബർ ആക്രമണം നേരിടുന്നയാൾ. നമ്മളെല്ലാം സൈബർ ആക്രമണം നേരിടുന്നുവരെന്നും ചെന്നിത്തല. കഴിഞ്ഞ വർഷം മാത്രം പൊലീസ് റജിസ്റ്റർ ചെയ്തത് 54000 സൈബർ കുറ്റകൃത്യങ്ങൾ. 250 ഓളം എഞ്ചിനീയറിങ് കോളേജിൽ സൈബർ സുരക്ഷ കേന്ദ്രങ്ങൾ ആരംഭിക്കും.

ഫൈബർ സുരക്ഷയ്ക്കായി 5 കാര്യങ്ങൾ നിർവഹിക്കും. 1. ശബ്ദവും വ്യത്യസ്തവുമായ പാസ്സ്‌വേർഡുകൾ 2. 2 സ്റ്റപ് വെരിഫിക്കേ ഷൻ 3. അപ്ഡേഷൻ 4. ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക. 5. തട്ടിപ്പിനിര യായാൽ ഉടൻ പരാതി നൽകുക എന്നിവയാണ്. നവംബർ മൂന്നു മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!