Trending

ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ക്രമക്കേടില്‍ പങ്കുള്ള വ്യാപാരി; ടെണ്ടർ റദ്ദാക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് നെയ്യ് ക്രമക്കേടില്‍ പങ്കുള്ള തമിഴ്നാട്ടിലെ വ്യാപാരി. വ്യാപാരിയെ തിരിച്ചറിഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെൻഡർ റദ്ദാക്കി. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഇയാളെന്ന് കണ്ടെത്തിയതോടെ ടെന്‍ഡര്‍ നല്‍കാനാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിക്കുകയായിരുന്നു. നെയ്യ് വാങ്ങാന്‍ ബോർഡ് പുതിയ ടെന്‍ഡര്‍ വിളിക്കും.

അതേസമയം, ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. നേരെത്തെ പിടിയിലായ കരാറുകാരൻ എസ്.എസ്. ബിനുവിൻ്റെ മൊഴിലാണ് പുതിയ അറസ്റ്റ്. നെയ്യ് ക്രമക്കേടിൽ കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.

ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!