kerala Trending

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2027 ജനുവരി 04 മുതല്‍ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകള്‍ ലോഗോയില്‍ ഉണ്ടാകണം.

എറണാകുളം ജില്ലയുടേതായ പ്രതീകങ്ങള്‍ അനുയോജ്യമാകുന്ന വിധത്തില്‍ ലോഗോയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡി./പെന്‍ഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.ലോഗോകള്‍ നവംബര്‍ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!