kerala

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

അമരാവതി: അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം. വ്യാപക മഴയിലും ശക്തമായ കാറ്റിലും നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. ഉയര്‍ന്ന തിരമാലയില്‍ നിരവധി മീന്‍പിടുത്ത വള്ളങ്ങള്‍ ഒഴുകിപ്പോയി. സുരക്ഷ മുന്‍നിര്‍ത്തി നൂറോളം ട്രെയിന്‍ സര്‍വീസുകളും നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ, വിശാഖപട്ടണം, രാജമന്‍ഡ്രി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നലെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാവിലെ 6.30ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം ചുഴലിക്കാറ്റ് നര്‍സാപൂരിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കും, യാനത്തിന് 45 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറും, കാക്കിനാഡയ്ക്ക് 70 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറും, മച്ചിലിപട്ടണത്തിന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കും, തുനിക്ക് 120 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കുമായാണ് സ്ഥിതിചെയ്യുന്നത്.125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് മരങ്ങളാണ് ചുഴലിക്കാറ്റ് കരതൊട്ടതോടെ കടപുഴകി വീണത്. വിശാഖപട്ടണത്തും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സം തുടരുകയാണ്; പലയിടങ്ങളിലും ഏകദേശം 24 മണിക്കൂറോളമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.

രാവിലെ സാധാരണ വേലിയേറ്റ നിരപ്പിനേക്കാള്‍ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ കടല്‍ക്ഷോഭം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!