National

തമിഴ്‌നാട്ടിന്‍ വന്‍ ജയില്‍ചാട്ടം; ആണ്ടിപെട്ടിയില്‍ പൊലീസുകാരെ ആക്രമിച്ച് ജില്ലാ ജയിലില്‍ നിന്ന് 17 വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു

തേനി: തമിഴ്‌നാട്ടിന്‍ വന്‍ ജയില്‍ചാട്ടം. തേനി ആണ്ടിപെട്ടിയില്‍ പൊലീസുകാരെ ആക്രമിച്ച് ജില്ലാ ജയിലില്‍ നിന്ന് 17 വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതം. കേരളത്തിലെത്തുമെന്ന നിഗമനത്തില്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ നടക്കുകയാണ്.

തമിഴ്‌നാട്ടിലൊട്ടാകെയും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാകെയും തീവ്രപരിശോധന നടക്കുകയാണ്. 500ലധികം വിചാരണ തടവുകാരുള്ള ജയിലില്‍ നിന്നാണ് 17 പേര്‍ ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് ജയില്‍ ചാടിയത്. വിവിധ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിട്ടിരുന്നവരാണിവര്‍. ജയിലില്‍ സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പൊലീസുകാര്‍ ഇവരെ പാര്‍പ്പിച്ചിരുന്ന സെല്ലിന് സമീപം എത്തുന്നത്. ഇവിടെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്. പിന്നാലെ പെട്ടന്ന് തന്നെ പ്രധാന ഗേറ്റിന്റെ ഭാഗത്തെത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. അഞ്ച് പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!