Trending

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും.

പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎൽഎ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനം ആണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.

നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങൾക്കു സഭയിൽ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാർഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൻമേൽ സഭയിൽ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!