kerala

ശബരിമല വ്യാജ ഹെൽത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത് കാർഡ് തട്ടിപ്പിൽ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസെന്റ് സേവ്യറിനെയാണ് സസ്പെൻഡ് ചെയ്യുക. ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകും. ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു.

സീതത്തോട് അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഈ ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. അമ്മ ക്ലിനിക്കും സ്വകാര്യ ലാബും പൂട്ടണമെന്ന ശുപാർശയും നൽകിയേക്കും. ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്ക് എതിരെ പോലീസും കേസെടുത്തേക്കും.

ബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ യാതൊരുവിധ വൈദ്യപരിശോധനകളോ ടൈഫോയ്ഡ് വാക്സിനേഷനോ നടത്താതെ, ആളുകളെ നേരിട്ട് കാണുകപോലും ചെയ്യാതെ പണം മാത്രം വാങ്ങി വ്യാജ കാർഡുകൾ അച്ചടിച്ചു നൽകുകയായിരുന്നു ചെയ്തത്. ഹോട്ടൽ ഉടമകളെന്ന വ്യാജേനയെത്തിയ 18 അംഗ ആരോഗ്യവകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!