kerala

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് വലിയ രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് കെ. എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ, ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിനായുള്ള ബിൽ പണിപ്പുരയിലാണെന്ന് നിയമസഭയെ അറിയിച്ചു. ക്യാൻസർ പ്രതിരോധത്തിനായി സർക്കാർ അതീവ ഗൗരവത്തോടെയുള്ള നടപടികളാണ് നടപടികളാണ് സ്വീകരിച്ചു പോരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ എം.എൽ.എ ശോഭന ജോർജ് നടത്തിയ സൗന്ദര്യ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഔഷധി പോലുള്ള സ്ഥാപനങ്ങളിൽ സൗന്ദര്യ വർദ്ധക ചികിത്സകളേക്കാൾ ആരോഗ്യ സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ എം.എൽ.എ ശോഭന ജോർജ് നടത്തിയ സൗന്ദര്യ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഔഷധി പോലുള്ള സ്ഥാപനങ്ങളിൽ സൗന്ദര്യ വർദ്ധക ചികിത്സകളേക്കാൾ ആരോഗ്യ സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌പാ സെൻ്ററുകളിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എം. വിൻസെന്റ്റ് എം.എൽ.എ സഭയിൽ ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെയും അംഗീകൃത തെറാപ്പിസ്റ്റുകളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം കണ്ണുവെട്ടിച്ച് ചിലർ അനധികൃത വ്യാപാരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉറപ്പുവരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!