Trending

വിയ്യൂരിലേക്ക് മാറ്റില്ല; സുഹൈൽ സജീവ് ബോസ്‌റ്റൽ സ്‌കൂളിൽ തന്നെ തുടരും

നെടുമ്പാശ്ശേരി: മിനികൂപ്പർ നരഹത്യാ കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടാണ് കോടതിയെ സമീപിച്ചിരുന്നത്. സുരക്ഷാഭീഷണി സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ നിരസിച്ചത്. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ മജിസ്ട്രേറ്റ്, പ്രതി ഇതുവരെ സുരക്ഷ സംബന്ധിച്ച് ആശങ്കളൊന്നും അറിയിച്ചിട്ടില്ലെന്നും നീരീക്ഷിച്ചു.

അതിനിടെ, കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിഭാഗം. കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ പഴുതടച്ച നിയമനടപടികൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം രംഗത്തെത്തി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇ-മെയിൽ അയച്ചു. വൈകാതെ ഔദ്യോഗികമായി കത്തുനൽകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി കുടുംബം നിർദേശിച്ചിട്ടുള്ളത്.

സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച ദേവികയുടെ വയനാട്ടിലെ വീട്ടിലെത്തി അന്വേഷണ സംഘം ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പോലീസിന്റെ അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ദേവികയുടെ കുടുംബം വ്യക്തമാക്കി. അപകടത്തിൽ മരിച്ച ഗോപികയുടെ വീട്ടിലും അന്വേഷണ സംഘം നാളെ സന്ദർശനം നടത്തും. സുഹൈലിന്റെ മാതാവിന്റെ മൊഴികളടക്കം രേഖപ്പെടുത്തിയ പോലീസ്, വൈകാതെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്തുവെച്ചായിരുന്നു ദുരന്തമുണ്ടായത്. കൊച്ചിയിലെ ആന്റീക് ഷോപ്പിൽ ജീവനക്കാരായ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. എയർപോർട്ട് പ്രദേശം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് മിനികൂപ്പർ പാഞ്ഞുകയറിയത്. മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!