Kerala

റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കം: ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ

പത്തനംതിട്ട: റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ. വനഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. പെരിയാർ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ കണ്ടെത്തിയതും വനഭൂമിയെന്ന് വനംവകുപ്പ് പറയുന്നു. ശബരിമല റോപ്പ് വേ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറയിലെ ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഇതും വനഭൂമിയെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

നാലര ഹെക്ടർ ഭൂമിയാണ് കട്ടിളപ്പാറയിൽ റവന്യൂ വകുപ്പ് കണ്ടെത്തിയത്. ആദ്യം ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലന്ന് പറഞ്ഞ് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. റോപ് വേയ്ക്കായി 2015 ലാണ് കരാർ കമ്പനിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കരാർ ഒപ്പുവച്ചത്. 2023 മെയ് മാസത്തിൽ ഇതിനായുള്ള സർവ്വേയും പൂർത്തിയായി.

പമ്പാ ത്രിവേണിക്ക് സമീപം ഹിൽ ടോപ്പിൽനിന്ന് ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെ എത്തുന്നതാണ് 2. 5 കിലോമീറ്ററോളം ദൈർഘ്യമുള്ള നിർദിഷ്ട റോപ് വേ. റോപ് വേക്കായി എടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂമി നൽകണമെന്നാണ് വനം വകുപ്പ് നിർദേശം. തിരക്കുള്ള തീർത്ഥാടന കാലത്ത് ട്രാക്ടറുകളിലുള്ള ചരക്ക് നീക്കം ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ചാണ് റോപ് വേ പദ്ധതി ആസൂത്രണം ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!