സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിനെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഉദയഭാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ പി ഉദയഭാനു വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിലൂടെ ഉദയഭാനുവിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തി പോസ്റ്റിട്ടത്.
‘പൊതുപ്രവർത്തനത്തെയും വ്യക്തിജീവിതത്തെയും അപകീർത്തിപ്പെടുത്തി’; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

