Trending

കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേർ പ്രതികളായേക്കും


തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേരിലേക്ക് അറസ്റ്റ് ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. ഉദ്യോഗസ്ഥർ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. കേരളത്തിൽ ഏകദേശം 800 ഓളം സ്പാകളാണ് പ്രവർത്തിക്കുന്നത്. അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് നടപടി ഉണ്ടാകും. എവിടെ പരാതികൾ ഉയർന്നാലും കൃത്യമായി പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

പതിനാറുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷനിലും എഫ്ആർആർ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറുകാരിയെ ഗുഡുവാഞ്ചേരിയിലെ സ്പായിൽ എത്തിച്ചതായി കണ്ടെത്തി. പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് പരിശോധന നടത്തും. നേരത്തെ സീറോ എഫ്ഐആർ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത് കൈമാറിയിരുന്നു. ഗുഡുവാഞ്ചേരി പൊലീസ് സി ഡബ്ല്യു സിക്ക് അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്‌ക്കായിരിക്കും തമിഴ്നാട്ടിലേക്ക് പരിശോധനക്ക് എത്തിക്കുന്നത്.

അതേസമയം, അന്വേഷണ പുരോഗതി വിലയിരുത്താൻ അന്വേഷണസംഘം ഇന്ന് യോഗം ചേരും. കേസിൽ റിമാൻഡിലുള്ള സ്പാ ഉടമയായ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അനുരൂപിന്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീളുകയാണ്. നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി വലിയ തോതിൽ പണം എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പണത്തിന്റെ ഉറവിടം, ഇടപാടുകളുടെ സ്വഭാവം, സ്പാ ശൃംഖലയുമായുള്ള ബന്ധം എല്ലാം പരിശോധിക്കും.

സ്പായിലെത്തിയ യുവതികളെ പീഡിപ്പിച്ചവരെന്ന് സംശയിക്കുന്ന ഇടപാടുകാരിലേക്കും പൊലീസ് നീങ്ങുകയാണ്. ഇടപാടുകാരുടെ ജി പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സൈബർ സംഘത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് നീക്കം. യുവതിയുടെ മൊഴിയുടെയും തിരിച്ചറിയൽ നടപടികളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തും. പീഡനക്കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!